ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു ഇതിനകം 867209 ഡോസുകള്‍ നല്‍കി ഇന്നലെ മാത്രം 25209 ഡോസുകള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ഇതിനകം 867209 ഡോസുകള്‍ നല്‍കി . ഇന്നലെ മാത്രം 25209 ഡോസുകളാണ് നല്‍കിയത്.
രാജ്യത്തെ മുഴുവനാളുകളുടേയും സുരക്ഷ കണക്കിലെടുത്ത് എത്രയും വേഗം എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുവാനാണ് ആരോഗ്യ മന്ത്രാലയം പരിശ്രമിക്കുന്നത്.
ലോകോത്തര നിലവാരത്തിലുള്ള വാക്‌സിന്‍ ലഭ്യമായത് കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിലെ സുപ്രധാനമായ നാഴികക്കല്ലാണ്. സമൂഹത്തിന്റെ ആശങ്കകള്‍ അകറ്റി ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുവാനും ഉല്‍പാദനപരമായ മേഖലകളിലെ മുന്നേറ്റം ഉറപ്പുവരുത്താനും ഇത് സഹായകമാകുമെന്നാണ് കരുതുന്നത്.
സാങ്കേതിക പരിമിതികളാല്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. ഇപ്പോള്‍ 40 വയസ്സിന് മുകളിലുള്ളവര്‍ക്കൊക്കെ വാക്‌സിനുവേണ്ടി രജസ്റ്റര്‍ ചെയ്യാം. ഓരോരുത്തരും തങ്ങളുടെ അവസരം വരുമ്പോള്‍ വാക്‌സിനെടുക്കുകയും കോവിഡിനെ പ്രതിരോധിക്കുകയും വേണമെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.
വാക്‌സിനെടുത്താലും മുന്‍കരുതലും ജാഗ്രതയും കൈവെടിയരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.