Breaking News

പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍, പരിശോധനകള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് പിറകെ പരിശോധനകള്‍ ശക്തമാക്കി ആഭ്യന്തരമന്ത്രാലയം. കൂട്ടം കൂടുന്നതും മാസ്‌ക് ധരിക്കാത്തതും ഇഹ്തിറാസ് ആപ്പും വാഹനത്തില്‍ അനുവദിച്ചതിലുമധികമാളുകളെ കൊണ്ടുപോകുന്നതുമൊക്കെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പൊതുജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധിക്കണമെന്ന ബോധവല്‍ക്കരണവും മന്ത്രാലയം നടത്തുന്നുണ്ട്.

ഷോപ്പിംഗ് മോളുകളിലും സ്ഥാപനങ്ങളിലുമൊക്കെ പരിശോധനയുണ്ട്. പിടിക്കപ്പെട്ടാല്‍ യാതൊരു ഇളവും ലഭിക്കില്ല. അതിനാല്‍ നിയമം പാലിക്കുന്നതില്‍ ജാഗ്രത വേണം.

കോവിഡ് വ്യാപനം തടയുന്നതിനുള്ള പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത് ഓരോരുത്തരുടേയയും സുരക്ഷക്കാണെന്നും ഒറ്റക്കും കൂട്ടായും സഹകരണ മനസോടെ നിയമങ്ങള്‍ പാലിക്കുവാന്‍ സന്നദ്ധമാവുകയുമാണ് വേണ്ടത്.

കോവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും പ്രതിസന്ധിയും സൃഷ്ടിക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുവാന്‍ എല്ലാവരും മുന്നോട്ടു വരണം.

Related Articles

Back to top button
error: Content is protected !!