Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 5 കോവിഡ് മരണം, 981 രോഗികള്‍, 593 രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് 5 കോവിഡ് മരണം, 981 രോഗികള്‍, 593 രോഗമുക്തര്‍. ചികിത്സയിലായിരുന്ന 38, 51, 69, 75, 95 വയസ്സ് പ്രായമുള്ള അഞ്ച് പേരാണ് മരണപ്പെട്ടത്. ഇതോടെ മൊത്തം മരണസംഖ്യ 340 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14383 പരിശോധനകളില്‍ 250 യാത്രക്കാരടക്കം 981 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 593 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 20852 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 208 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1725 ആയി. 36 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 479 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button