
വീടിന്റെ ബ്ളൂ അഡ്രസ് ബോര്‍ഡിന്റെ ഫോട്ടോ എല്ലാവരും മൊബൈലില്‍ സൂക്ഷിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഓരോരുത്തരും വീടിന്റെ ബ്ളൂ അഡ്രസ് ബോര്‍ഡിന്റെ ഫോട്ടോ മൊബൈലില്‍ സൂക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. അടിയന്തിര സാഹചര്യങ്ങളില്‍ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താന്‍ ഇത് സഹായകമാകും.
999 എമര്‍ജന്‍സി വാഹനങ്ങള്‍ ബ്ളൂ അഡ്രസ് ബോര്‍ഡനുസരിച്ചാണ് പ്രവര്‍ത്തിക്കുക. ആശുപത്രി കേസുകളിലും ഫയര്‍ പോലുള്ള പ്രശ്നങ്ങളിലും ഇത് ഏറെ ഉപകാരപ്പെടും.