Uncategorized

അംബാസഡര്‍ ഡോ. അശോക് കുമാര്‍ അംറോഹി കോവിഡ് ബാധിച്ച് മരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അംബാസഡര്‍ ഡോ. അശോക് കുമാര്‍ അംറോഹി കോവിഡ് ബാധിച്ച് മരിച്ചതായി മുതിര്‍ന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡറും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ടുമായ ഡോ. മോഹന്‍ തോമസ് അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡോ.തോമസ് ഈ വിവരം പങ്കുവെച്ചത്.

മൂന്ന് വര്‍ഷത്തിലേറെക്കാലം ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഫസ്റ്റ് സെക്രട്ടറിയായി ജോലി ചെയ്ത അദ്ദേഹം ഇന്ത്യന്‍ സമൂഹവുമായി ഏറെ അടുത്തിടപഴകുകയും ഊഷ്മളമായ വ്യക്തി ബന്ധം സൂക്ഷിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ്, ഗോള്‍ഫ് കളികളില്‍ സജീവമായിരുന്നു.

1981 ഐ. എഫ്. എസ്. ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ബ്രൂണൈ ദാറുസ്സലാം, മുസാംബിക് എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഹൈ കമ്മീഷണറായും അള്‍ജീരിയയിലെ ഇന്ത്യന്‍ അംബാസിഡറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!