Uncategorized

വിജയമന്ത്രങ്ങള്‍ ഏറ്റെടുത്ത് മലയാളി സമൂഹം

ദോഹ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ പ്രചോദനാത്മക ഗ്രന്ഥമായ വിജയമന്ത്രങ്ങളുടെ മൂന്നാം ഭാഗത്തിന് ഉജ്വല പ്രതികരണം. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള നിരവധി പ്രമുഖരാണ് പുസ്തകം ഏറ്റുവാങ്ങിയത്.

ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഡോ. എം. പി. ഹസന്‍ കുഞ്ഞി, മെഡ് ടെക് കോര്‍പറേഷന്‍ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ഹാഫിസ് ഹസന്‍ കുഞ്ഞി എന്നിവരാണ് ഗ്രന്ഥകാരനില്‍ നിന്നും നേരിട്ട് പുസ്തകം ഏറ്റുവാങ്ങിയത്.

ഐ.സി.ബിഎഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, അല്‍ മുഫ്ത റെന്റ് എ കാര്‍ ജനറല്‍ മാനേജര്‍ ഫാസില്‍ അബ്ദുല്‍ ഹമീദ്, വെല്‍കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്റഫ് എന്നിവര്‍ റഷാദ് മുബാറക് അമാനുല്ലയില്‍ നിന്നും സിപ്രോടെക് സി.ഇ.ഒ. ജോസ് ഫിലിപ്പ്, പാണ്ട ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ മന്‍സൂര്‍ അലി ആനമങ്ങാടന്‍ എന്നിവര്‍ മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നിന്നുമാണ് പുസ്തകം ഏറ്റുവാങ്ങിയത്.

വിജയമന്ത്രങ്ങളുടെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായോ 70413304, 33817336 എന്നീ നമ്പറുകളില്‍ മാര്‍ക്കറ്റിംഗ് ടീമുമായോ ബന്ധപ്പെടണം

Related Articles

Back to top button
error: Content is protected !!