Uncategorized

ഖത്തറില്‍ ഇന്ന് 8 കോവിഡ് മരണം 676 പേര്‍ക്ക് കോവിഡ്, 1593 രോഗമുക്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ :ഖത്തറില്‍ ഇന്ന് 8 കോവിഡ് മരണം . 676 പേര്‍ക്ക് കോവിഡ്, 1593 രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11218 പരിശോധനകളില്‍ 220 യാത്രക്കാരടക്കം 676 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ 456 ആണ്.

8 പേരാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലായിരുന്ന 33, 44, 50, 56, 57, 61, 77 വയുള്ള രണ്ട് പേര്‍ എന്നിങ്ങനെയാണ് ഇന്ന്് മരണപ്പെട്ടത്. ഇതോടെ മൊത്തം മരണ സംഖ്യ 458 ആയി.

1593 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 15650 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 52 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 849 ആയി. 11 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 374 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button
error: Content is protected !!