Breaking News
അല്‍ ദുലൈമി പെര്‍ഫ്യൂംസ് ഉടമ അഷ്‌റഫ് കല്ലിക്കണ്ടി അന്തരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രമുഖ വ്യാപാരിയും അല്‍ ദുലൈമി പെര്‍ഫ്യൂംസ് ഉടമയുമായ അഷ്‌റഫ് കല്ലിക്കണ്ടി അന്തരിച്ചു. 55 വയസ്സായിരുന്നു.നാദാപുരം പാറക്കടവ് കല്ലിക്കണ്ടി സ്വദേശിയാണ്
കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് ബാധിച്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസം മുബൈരിക് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. രോഗം ഭേദപ്പെട്ടുവരുന്നതിനിടെ ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷമായി ഖത്തറിലുളള അഷ്‌റഫ് ഒരു നല്ല സംരംഭകനും സാമൂഹ്യ പ്രവര്‍ത്തകനുമായയിരുന്നു.
ഖത്തറിലെ സ്പ്രിംഗ് ഫീല്‍ഡ് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സുഫേറയാണ് ഭാര്യ. ഹിബ ( ഡിഗ്രി വിദ്യാര്‍ഥിനി ) ഹുദ ( എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍) മക്കളാണ് .
മൃതദേഹം ഇന്ന് അസര്‍ നമസ്‌കാരാനന്തരം അബൂ ഹമൂര്‍ ഖബര്‍സ്ഥാനില്‍ സംസ്‌ക്കരിക്കും