Uncategorized

ഖത്തറില്‍ 80 % ല്‍ അധികമാളുകളും ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സര്‍വീസുകള്‍ പ്രയോജനപ്പെടുത്തുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ 80 % ല്‍ അധികമാളുകളും ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സര്‍വീസുകള്‍ പ്രയോജനപ്പെടുത്തുന്നതായി റിപ്പോര്‍ട്ട് .

ആഭ്യന്തര മന്ത്രാലയം നടത്തിയ സര്‍വേയാണ് ഇത് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയത്. സര്‍വേയില്‍ പങ്കെടുത്ത 1305 പേരില്‍ 1078 പേരും ഇലക്ട്രോണിക് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരാണ് . സുരക്ഷിതവും കാര്യക്ഷമവുമായ ഇലക്ട്രോണിക് സംവിധാനങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള മുന്നേറ്റത്തിന് ആക്കം കൂട്ടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 ല്‍ 220 വൈവിധ്യമാര്‍ന്ന സേവനങ്ങളാണുള്ളത്. അറബി, ഇംഗ്‌ളീഷ്, ഫ്രഞ്ച്, മലയാളം, ഇറ്#ദു, സ്പാനിഷ് എന്നീ 6 ഭാഷകളില്‍ സേവനങ്ങള്‍ ലഭ്യമാണ് എന്നത് മെട്രാഷ് 2 പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നു.

Related Articles

Back to top button
error: Content is protected !!