Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഗവണ്‍മെന്റ് ഉത്തേജക പാക്കേജുകള്‍ തുടരണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് മഹാമാരിയില്‍ കനത്ത തിരിച്ചടികള്‍ നേരിട്ട ചെറുകിട സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള ഗവണ്‍മെന്റ് ഉത്തേജക പാക്കേജുകള്‍ തുടരണമെന്ന് ഖത്തര്‍ ശൂറ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു.

സ്‌മോള്‍ ആന്‍ഡ് മീഡിയം സ്ഥാപനങ്ങളുടെ നിലനില്‍പ് തന്നെ അപകടപ്പെടുത്തുന്ന രീതിയിലാണ് കോവിഡ് ബാധിച്ചത്. സംരംഭകരേയും വ്യാപാരികളേയും സഹായിക്കുവാനും പിന്തുണക്കുവാനും ബാങ്കുകളും മറ്റു സ്ഥാപനങ്ങളും മുന്നോട്ടുവരണം. ഖത്തര്‍ അമീര്‍ പ്രഖ്യാപിച്ച ഉത്തേജ പാക്കേജുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ശൂറ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ സുലൈത്തി അധ്യക്ഷത വഹിച്ചു.

Related Articles

Back to top button