Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഈദ് അവധി പ്രഖ്യാപിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ അമീരി ദിവാന്‍ ഈദ് അവധി പ്രഖ്യാപിച്ചു ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും മെയ് 9 ഞായറാഴ്ച (റമദാന്‍ 27, 1442) മുതല്‍ മെയ് 18 ചൊവ്വാഴ്ച വരെ ഈദ് അവധിയായിരിക്കും. ജീവനക്കാര്‍ മെയ് 19 ബുധനാഴ്ച ജോലി പുനരാരംഭിക്കണം.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി), ക്യുസിബിയുടെയും ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റിയുടെയും (ക്യുഎഫ്എംഎ) മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുടേയും അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ തീരുമാനിക്കും.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ നിയമപ്രകാരം മൂന്ന് ദിവസമാണ് പെരുന്നാള്‍ അവധി

Related Articles

Back to top button