Breaking News
ഖത്തര്‍ ധനകാര്യ മന്ത്രിയെ അറസ്റ്റ് ചെയ്യുവാന്‍ ഉത്തരവ്
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോണി ജനറല്‍ ഉത്തരവിട്ടു. മന്ത്രിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളുടെ രേഖകളും റിപോര്‍ട്ടുകളും പരിശോധിച്ച ശേഷമാണ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ ഉത്തരവിട്ടതെന്ന് ഖത്തര്‍ ന്യൂസ് എജന്‍സി റിപോര്‍ട്ട് ചെയ്തു.
പൊതു പണത്തിന് കേടുപാടുകള്‍ വരുത്തല്‍, , പ്രവര്‍ത്തനം ദുരുപയോഗം ചെയ്യുക, അധികാര ദുര്‍വിനിയോഗം തുടങ്ങി
സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണ് അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
ഹാജരാക്കിയ രേഖകളില്‍ ഉന്നയിച്ച കുറ്റകൃത്യങ്ങളെക്കുറിച്ച് വിപുലമായ അന്വേഷണം നടത്താനും അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു.