Uncategorized
മുന്നൂറിലേറെയിനം പക്ഷികള്‍ക്ക് ആവാസമൊരുക്കി ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വിവിധ സീസണുകളിലായി മുന്നൂറിലേറെയിനം ദേശാടന പക്ഷികളുടെ സ്ഥിരം സങ്കേതമാണ് ഖത്തര്‍. വന്യ ജീവി സംരക്ഷണത്തിനം പക്ഷികളുടെ ആവാസവ്യവസ്ഥകള്‍ നിലനിര്‍ത്തുന്നതിലും ഖത്തറിന്റെ കരുതലിന്റെ ഭാഗമായാണ് ലോകത്തിന്റെ വിദൂര ദിക്കുകളില്‍ നിന്നുപോലും പക്ഷികള്‍ ഇവിടെയെത്തുന്നത്.
സാധാരണ ഗതിയില്‍ സപ്തമ്പര്‍ മുതല്‍ മെയ് വരെയാണ് ധാരാളം ദേശാടന പക്ഷികള്‍ ഖത്തറില്‍ എത്താറുള്ളത്. മനോഹരങ്ങളായ അരയന്നങ്ങളടക്കം ഖത്തറിന്റെ വിവിദ ഭാഗങ്ങളില്‍ നിരവധി ദേശാടന പക്ഷികളെ കാണാറുണ്ട്.
ആഫ്രിക്കയില്‍ നിന്നും സൈബീരിയയില്‍ നിന്നുമൊക്കെയുള്ള പല പക്ഷികളും അവയുടെ ദേശാടനത്തിന്റെ സ്റ്റോപ്പ് ഓവറായും ഖത്തറിനെ പ്രയയോജനപ്പെടുത്താറുണ്ട്.