Uncategorized
പള്ളികളും ഈദുഗാഹുകളും കഴുകി വൃത്തിയാക്കി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഈദുല്‍ ഫിത്വര്‍ നമസ്‌കാരത്തിനായി വരുന്ന വിശ്വാസികളെ സ്വാഗതം ചെയ്യുന്നതിനായി മതകാര്യ മന്ത്രാലയവും മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയവും വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മന്ത്രാലയത്തിന്റെ ഹൈജീന്‍ വകുപ്പ് പ്രധാന ഏരിയകളെല്ലാം കഴുകി വൃത്തിയാക്കിയിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളിലൊക്കെ അണുനശീകരണവും ചെയ്തിട്ടുണ്ട്.
ആഘോഷങ്ങള്‍ കോവിഡ് വ്യാപനത്തിന് ഒരിക്കലും കാരണമാവരുതെന്നും എല്ലാ സുരക്ഷ മുന്‍കരുതലുകളും പാലിച്ചുകൊണ്ട് ആഘോഷം സവിശേഷമാക്കണണമെന്നും മതകാര്യ മന്ത്രാലയം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.