ഖത്തറില്‍ 12 വയസ്സുമുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍-ബയോണ്‍ടെക് വാക്സിന് നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യാം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ 12 വയസ്സുമുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍-ബയോണ്‍ടെക് വാക്സിന് നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ളവരില്‍ വാക്സിന്‍ കോവിഡ് -19 കേസുകള്‍ തടയുന്നതില്‍ സുരക്ഷിതവും വളരെ ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഖത്തറിലെ കുട്ടികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഇത് ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്
ഖത്തറിലെ 12-15 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് സെപ്റ്റംബറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ സ്‌ക്കൂളുകളുടെ കൂടുതല്‍ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് ഉറപ്പാക്കാന്‍ സഹായിക്കും.
മെയ് 16 ഞായറാഴ്ച മുതല്‍ പൊതുജനാരോഗ്യ മന്ത്രാലയ വെബ്‌സൈറ്റ് (www.moph.gov.qa) വഴി വാക്സിന്‍ എടുക്കാന്‍ മാതാപിതാക്കള്‍ക്ക് മക്കളെ രജിസ്റ്റര്‍ ചെയ്യാം. അതിനുശേഷം അവരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനില്‍ നിന്നും ബന്ധപ്പെടുന്നതിനനുസരിച്ചാണ് വാക്സിനെടുക്കേണ്ടത്