ഭരത നാട്യ മുദ്രകളില്‍ റിക്കോര്‍ഡ് സ്വന്തമാക്കി മലയാളി ബാലിക
ഡോ. അമാനുല്ല വടക്കാങ്ങര : –
ഭരത നാട്യ മുദ്രകളില്‍ റിക്കോര്‍ഡ് സ്വന്തമാക്കി മലയാളി ബാലിക. ഖത്തറിലെ ബിര്‍ള പബ്ലിക് സ്‌ക്കൂള്‍ നാലാം ക്ളാസ് വിദ്യാര്‍ത്ഥിനി ഷാരോണ്‍ രഞ്ജീവ് ആണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ഭരതനാട്യ മുദ്രകള്‍ പ്രദര്‍ശിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
35 സെക്കന്‍ഡിനുള്ളില്‍ 56 ഹസ്തകള്‍ കാണിച്ചാണ് ചാമ്പ്യന്‍സ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് 2021′, ‘ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് 2022’, ‘ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്’ എന്നിവയുടെ ലോക റെക്കോര്‍ഡുകള്‍ ഷാരോണ്‍ തകര്‍ത്തത്.
ഖത്തറില്‍ നഴ്സായി ജോലി ചെയ്യുന്ന മിക്കി വര്‍ഗീസിന്റേയും എഞ്ചിനീയറായ രഞ്ജീവ് അബ്രഹാമിന്റേയും സീമന്ത പുത്രിയായ ഷാരോണ്‍ ഒന്നാം ക്ളാസ് മുതലേ സ്വാസ്ഥി അക്കാദമിയില്‍ ഏറ്റവും പ്രശസ്തമായ ക്ലാസിക്കല്‍ നൃത്തങ്ങളിലൊന്നായ ഭരതനാട്യം പഠിക്കുന്നുണ്ട്. ഷാരോണിന്റെ അമ്മ ഭരതനാട്യ നര്‍ത്തകി കൂടിയാണ്. പൂനെയില്‍ നിന്നും ഭരത നാട്യം പഠിച്ച അവര്‍ പല വേദികളിലും പെര്‍ഫോം ചെയ്തിട്ടുണ്ട്.
പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മിടുക്കിയായ ഷാരോണ്‍ സ്വാസ്ഥി അക്കാദമിയുടെ വാര്‍ഷികാഘോഷപരിപാടിയിലും സ്‌ക്കൂളിലെ വിവിധ പരിപാടികളിലും ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്. സ്വാസ്ഥി അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷണ സജിത്ത്, ഡാന്‍സ് ടീച്ചര്‍ അനന്തുകൃഷ്ണന്‍ എ.കെ എന്നിവര്‍ ഷാരോണിന്റെ കഴിവ് തിരിച്ചറിഞ്ഞ് പ്രോല്‍സാഹിപ്പിച്ചവരില്‍ പ്രധാനികളാണ്
കഥ പറച്ചില്‍, ഷോ ആന്റ് ടെല്‍ മല്‍സരങ്ങളിലും ഷാരോണ്‍ സമ്മാനം നേടിയിട്ടുണ്ട്. പാട്ടും വരയും അഭിനയവുമെല്ലാം ഹോബിയായി കൊണ്ടു നടക്കുന്ന ഈ കൊച്ചുമിടുക്കിയും കുടുംബവും തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ മലയാളികളാണ് .
ഏക സഹോദരന്‍ നാഥന്‍ രഞ്ജീവ് ചിത്രരചനയിലാണ് ശ്രദ്ധിക്കുന്നത്. എഞ്ചിനീയറായ രഞ്ജീവ് അബ്രഹാമിന്റെ പ്രിയപ്പെട്ട ഹോബിയാണ് വരകള്‍.