Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കൂടുന്നു, ഇന്നലെ 590 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കൂടുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് ഇന്നലെ മാത്രം 590 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് 11 പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. വളരെ ഗുരുതരമായ സാമൂഹ്യ പ്രതിസന്ധിയാണിത്. ഹോം ക്വാറന്റൈനില്‍ കഴിയുന്ന രോഗമുള്ളവര്‍ പുറത്തിറങ്ങുന്നത് സാമൂഹ്യ വ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെയാണ് പിഴ ചുമത്തുന്നത്.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് 451 പേര്‍, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 41 പേര്‍, , അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടിയതിന് 7 പേര്‍, കോര്‍ണിഷിലും പാര്‍ക്കുകളിലും കൂട്ടം കൂടിയതിന് 72 പേര്‍, മൊബൈലില്‍ ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 8 പേര്‍ എന്നിങ്ങനെയാണ് ഇന്നലെ പോലീസ് പിടികൂടിയ മറ്റു ലംഘനങ്ങള്‍

പിടികൂടിയവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന്കൈ മാറിയിരിക്കുകയാണ് .

രാജ്യത്തിന്റേയയും ജനങ്ങളുടേയും സുരക്ഷയുമായയി ബന്ധപ്പെട്ടതിനാല്‍ കോവിഡ് പ്രോട്ടോക്കോല്‍ ലംഘനങ്ങളെ വളരെ ആഭ്യന്തര മന്ത്രാലയം വളരെ ഗുരുതരമായാണ് കാണുന്നത്.

Related Articles

Back to top button