Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫഹസ് കേന്ദ്രങ്ങള്‍ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പ്രവര്‍ത്തിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ വാഹനങ്ങളുടെ റോഡ് പെര്‍മിറ്റ് പുതുക്കുന്നതിന് നിര്‍ബന്ധമായ വാഹന പരിശോധന നടത്തുന്ന വുഖൂദിന്റെ ഫഹസ് (ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ സര്‍വ്വീസസ്) കേന്ദ്രങ്ങള്‍ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പ്രവര്‍ത്തിക്കും. വൈകുന്നേരം 5.30 മുതല്‍ മിസൈമിര്‍, വാദി അല്‍ ബനാത് എന്നീ കേന്ദ്രങ്ങളിലെ പ്രവേശന കവാടം അടക്കും. മറ്റ് കേന്ദ്രങ്ങള്‍ 5.45 വരെ പ്രവേശനം അനുവദിക്കും.

അല്‍ മ്‌സ്‌റൂറ, മിസൈമിര്‍, വാദി ബനാത്, അല്‍ വക്‌റ, അല്‍ വുകൈര്‍, അല്‍ ഷഹാനിയ, അല്‍ ഇഖ്ദ എന്നിവിടങ്ങളിലാണ് ഫഹസ് കേന്ദ്രങ്ങളുള്ളത്.

ഷമാലിലുള്ള മൊബൈല്‍ സ്റ്റേഷന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 12 വരെ പ്രവര്‍ത്തിക്കും. പ്രവേശന കവാടം 11.45ന് അടക്കും.

Related Articles

Back to top button