Breaking News
ഖത്തറില്‍ കോവിഡ് നിയന്ത്രണവിധേയമാകുന്നു, ഖത്തറിനെ റെഡ് ലിസ്റ്റില്‍ നിന്നും നീക്കി സ്വിറ്റ്സര്‍ലാന്‍ഡ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് നിയന്ത്രണവിധേയമാകാന്‍ തുടങ്ങിയതോടെ ഖത്തറിനെ റെഡ് ലിസ്റ്റില്‍ നിന്നും നീക്കി സ്വിറ്റ്സര്‍ലാന്‍ഡ്. സ്വിറ്റ്സര്‍ലന്‍ഡിലെ ഫെഡറല്‍ ഓഫീസ് ഓഫ് പബ്ലിക് ഹെല്‍ത്ത് (ഫോപ്പ്) ഖത്തറിനെ കോവിഡ് റിസ്‌ക് കൂടിയ രാജ്യങ്ങളുടെ ലിസ്റ്റില്‍ നിന്ന് ( റെഡ് ലിസ്റ്റ് ) നീക്കം ചെയ്തു. ഇനി ഖത്തറില്‍ നിന്നും സ്വിറ്റ്സര്‍ലാന്‍ഡിലെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല.
ഖത്തറിനൊപ്പം ഫലസ്തീന്‍, പോളണ്ട്, സെര്‍ബിയ, ഹംഗറി എന്നിവയും ”അപകടസാധ്യതയുള്ള രാജ്യങ്ങളുടെ ഫോപ്പ് പട്ടികയില്‍” നിന്ന് നീക്കം ചെയ്തിട്ടുണ്ട്.