സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ഖത്തറും ഈജിപ്തും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ഖത്തറുംം ഈജിപ്തും . അല്‍ ഉല കരാറിന് ശേഷം കൂടുതല്‍ ഊഷ്മളമായ ബന്ധവും സഹകരണവും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുമായി ഖത്തറും ഈജിപ്തും. ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി രേഖാമുലമുള്ള സന്ദേശമയച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയും സഹകരണത്തിന്റെ മേഖലകള്‍ക്ക് കരുത്തുപകരുകയുമാണ് ഖത്തിന്റെ ഉദ്ദേശ്യം ഖത്തര്‍ ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ ഥാനി ഇന്നലെ കൈറോയിലെത്തിയാണ് ഈജിപ്ത് പ്രസിഡണ്ടിന് അമീറിന്റെ കത്ത് കൈമാറിയത്.
ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ ഥാനി ഈജിപ്ത് വിദേശകാര്യമന്ത്രി സാമഹ് ഷൗക്രിയുമായും കൂടിക്കാഴ്ച നടത്തി.
ജനുവരി 5 ലെ അല്‍ ഉല കരാറില്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് ഉഭയകക്ഷി ബന്ധത്തിലെ ഗുണപരമായ സംഭവവികാസങ്ങള്‍ അവലോകനം ചെയ്ത യോഗം, വരും കാലഘട്ടത്തില്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളിലും അവരുടെ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കുന്നതിന് വലിയ സാമ്പത്തിക, നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ച നത്തിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയ ഈജിപ്തിന് ഖത്തറിന്റെ പ്രത്യേക നന്ദി അറിയിച്ചതായി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ ഥാനി പറഞ്ഞു.