Archived Articles

ജനുവരിയില്‍ 7 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി അല്‍ തുറയ്യ പ്‌ളാനറ്റോറിയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കതാറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനിലെ അല്‍ തുറയ്യ പ്‌ളാനറ്റോറിയം ജനുവരിയില്‍ 7 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ജനുവരി 5 മുതല്‍ 28 വരെ ബില്‍ഡിംഗ് 41ലെ അല്‍ തുറയ പ്ലാനറ്റോറിയത്തില്‍ വൈകിട്ട് 5 മണിക്കും 6 മണിക്കും രണ്ട് സെറ്റ് ഷോകള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ജനുവരി 5-ന് 5 മണിക്ക് ദ ഡോണ്‍ ഓഫ് ദ സ്‌പേസ് ഏജിന്റെ ത്രീഡീ ഷോയും വൈകുന്നേരം 6 മണിക്ക് 8 സ്‌ക്കൂപ്‌സ് ഓഫ് മില്‍ക്കി വേയുമാണ് പ്രദര്‍ശിപ്പിക്കുക.

ജനുവരി 7-ന് വൈകീട്ട് 5-ന് യൂണിവേഴ്സ് ഷോയും , 6-ന് ദി സ്റ്റാര്‍സ് ഷോയുമായിരിക്കും.

ജനുവരി 12 ന് വൈകുന്നേരം 5 മണിക്ക് ദി സ്റ്റാര്‍സും 6 മണിക്ക് പോളാരിസ് ത്രീ ഡീ ഷോയും പ്രദര്‍ശിപ്പിക്കും. ജനുവരി 14-ന് വൈകുന്നേരം 5 മണിക്ക് ദി സുല പട്രോള്‍, വൈകുന്നേരം 6 മണിക്ക് 8 സ്‌ക്കൂപ്‌സ് ഓഫ് മില്‍ക്കി വേയുമാണ് പ്രദര്‍ശിപ്പിക്കുക.

ജനുവരി 19 ന് വൈകുന്നേരം 5 മണിക്ക് പെര്‍ഫെക്റ്റ് ലിറ്റില്‍ പ്ലാനറ്റ്, വൈകുന്നേരം 6 മണിക്ക് ദി യൂണിവേഴ്‌സ് ഷോ എന്നിവയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 8 സ്‌ക്കൂപ്‌സ് ഓഫ് മില്‍ക്കി വേ കാണാന്‍ കഴിയാതിരുന്നവര്‍ക്കായി  വീണ്ടും ജനുവരി 21 ന് വൈകുന്നേരം 5 മണിക്കും പോളാരിസ് വൈകുന്നേരം 6 മണിക്കും കാണിക്കും

ജനുവരി 26 ന് വൈകുന്നേരം 5 മണിക്ക് ദി ഡോണ്‍ ഓഫ് ദി സ്‌പേസ് ഏജ്, 6 മണിക്ക് ദി സുല പട്രോള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും. ജനുവരി ഷോയുടെ അവസാന പാദം വൈകുന്നേരം 5 മണിക്ക് പൊളാരിസ്, 6 മണിക്ക് പെര്‍ഫെക്റ്റ് ലിറ്റില്‍ പ്ലാനറ്റ് എന്നിവയോടെ അവസാനിക്കും, രണ്ടും ജനുവരി 28 ന് പ്രദര്‍ശിപ്പിക്കും.

പ്ലാനറ്റോറിയത്തിലേക്ക് എല്ലാ പ്രായക്കാര്‍ക്കുംപ്രവേശനം അനുവദിക്കുമെന്നും രജിസ്‌ട്രേഷന്‍ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!