Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഉംറ യാത്രകള്‍ സംഘടിപ്പിച്ചതിന് അഞ്ച് ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെ നടപടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഉംറ യാത്രകള്‍ സംഘടിപ്പിച്ചതിന് രാജ്യത്തെ അഞ്ച് ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെ മതകാര്യയ മന്ത്രാലയം നടപടി സ്വീകരിച്ചതായി മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

ഹജ്ജ്, ഉംറ സേവനങ്ങളുടെ രീതി നിയന്ത്രിക്കുന്ന 2015 ലെ നിയമ നമ്പര്‍ (3) ലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് നടപടി. തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റഫര്‍ ചെയ്തിട്ടുണ്ട്.

രാജ്യത്തെ ബന്ധപ്പെട്ട ഓഫീസുകളും കമ്പനികളും നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത അധികൃതര്‍ ഊന്നിപ്പറഞ്ഞു.

Related Articles

Back to top button