Breaking News
ഖത്തറില്‍ ഇന്ന് 228 കോവിഡ് രോഗികള്‍, 329 പേര്‍ക്ക് രോഗമുക്തി, രണ്ട് മരണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്ന് 228 കോവിഡ് രോഗികള്‍, 329 പേര്‍ക്ക് രോഗമുക്തി, രണ്ട് മരണം. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 15982 പരിശോധനകളില്‍ 80 യാത്രക്കാര്‍ക്കടക്കം 228 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 148 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരണപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 556 ആയി.
329 പേര്‍ക്കാണ ഇന്ന് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 3566 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 218 ആയി. 4 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 134 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.