Uncategorized
ക്വാളിറ്റി അഡ്മിനിസ്ട്രേഷന്‍ കണ്‍സള്‍ട്ടന്‍സിക്ക് ഖത്തര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്റെ അംഗീകാരം
റഷാദ് മുബാറക് അമാനുല്ല
ദോഹ : ക്വാളിറ്റി അഡ്മിനിസ്ട്രേഷന്‍ കണ്‍സള്‍ട്ടന്‍സിക്ക് ഖത്തറിലെ എല്ലാവിധ ബിസിനസ് സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള ഖത്തര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകാരം ലഭിച്ചതായി സി.ഇ.ഒ. കെ.എം. ഹംസാസ് അറിയിച്ചു.
ഖത്തര്‍ ഗവര്‍ണ്‍മെന്റ് അംഗീകരിച്ച എല്ലാ ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റുകളും നിര്‍ബന്ധമായും ഖത്തര്‍ ജനറല്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. വ്യവസ്ഥാപിതമായും ഉത്തരവാദിത്തത്തോടും കൂടി ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റുകളുമായ ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ക്വാളിറ്റി അഡ്മിനിസ്ട്രേഷന്‍ കണ്‍സള്‍ട്ടന്‍സി ഉറപ്പു വരുത്തുന്നതായി ഹംസാസ് പറഞ്ഞു.