
രാജ്യത്തെ 80 ശതമാനം ജനങ്ങളെങ്കിലും വാക്‌സിനെടുക്കുന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക്് മടങ്ങും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ കോവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ വിജയകരമായി മുന്നോട്ടുപോവുകയാണെന്നും രാജ്യത്തെ 80 ശതമാനം ജനങ്ങളെങ്കിലും വാക്‌സിനെടുക്കുന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വകുപ്പ് മേധാവി ഡോ. സുഹ അല്‍ ബയാത്ത്് അഭിപ്രായപ്പെട്ടു. ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്തെ ഏറ്റവും ദേശീയ വാക്‌സിനേഷനന്‍ കാമ്പയിനാണ് നടക്കുന്നത്. സ്വദേശികളും വിദേശികളുമടങ്ങുന്ന എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനുള്ള സംവിധാനമാണ്് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരേയും വാക്‌സിനെടുക്കുവാന്‍ നിര്‍ബന്ധിക്കില്ല. എന്നാല്‍ സ്വന്തത്തിന്റേയും മറ്റുള്ളവരേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരേയയും വാക്‌സിനെടുക്കുവാന്‍ പ്രോല്‍സാഹിപ്പിക്കുകയാണ് പൊതുജനാരോഗ്യ മന്ത്രാലയം ചെയ്യുന്നതെന്ന് അവര്‍ നയം വ്യക്തമാക്കി.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്ന ആദ്യ ഘട്ടത്തില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക്് ചില ആനുകൂല്യങ്ങള്‍ നല്‍കാത്തത് അവര്‍ക്കുള്ള ശിക്ഷയല്ലെന്നും വൈറസില്‍ നിന്നും അവരെ രക്ഷിക്കാനുളള നടപടി മാത്രമാണെന്നും അവര്‍ വിശദീകരിച്ചു. കൂടുതലാളുകള്‍ വാക്‌സിനെടുക്കുന്നതോടെ എല്ലാവര്‍ക്കും ഇളവുകള്‍ അനുഭവിക്്കാനാകുമെന്ന് അവര്‍ പറഞ്ഞു.
കോവിഡ് ബാധിച്ച് രോഗം ഭേദമായവര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് നേടാനും വാക്
്‌സിനേഷന്‍ ലഭിച്ച ആളുകള്‍ക്കുള്ള അതേ ആനുകൂല്യങ്ങള്‍ ആസ്വദിക്കാനും കഴിയുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ ആളുകള്‍ വാക്‌സിനെടുക്കുന്നതോടെ വൈറസ് പടരാനുള്ള സാധ്യത കുറയുമെന്ന് ഡോ. അല്‍ ബയാത്ത് പറഞ്ഞു. പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് വൈറസ് ദുര്‍ബലമാകുന്നതിലേക്ക് നയിക്കും.