
ലക്ഷദ്വീപിന് ഐക്യദാര്‍ഡ്യവുമായി ഖത്തറിലെ റബ്ബാനി ഗ്രൂപ്പ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ലക്ഷദ്വിപിലെ സമാധാനപരമായ ജീവിതം കലുഷിതമാക്കുന്ന ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചും ദ്വീപിലെ സാധാരണക്കാരായ ജനങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും വേറിട്ട പ്രതിഷേധവുമായി രംഗത്തുവന്ന ഖത്തറിലെ മലയാളി യുവാക്കള്‍ നേതൃത്വം കൊടുക്കുന്ന റബ്ബാനി ഗ്രൂപ്പ് ശ്രദ്ധേയമാകുന്നു. റബ്ബാനി ഗ്രൂപ്പിന്റെ പെര്‍ഫ്യൂംസ് ഡിവിഷന്‍ ലക്ഷദ്വീപ് എന്ന പേരില്‍ പുതിയ പെര്‍ഫ്യൂം വിപണിയിലിറക്കുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ജാഫറലി ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു. മികച്ച ഗുണനിലവാരമുള്ള പെര്‍ഫ്യൂം രണ്ടാഴ്ചക്കകം ദുബൈയില്‍ ലോഞ്ച് ചെയ്യുമെന്നും താമസിയാതെ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും പെര്‍ഫ്യൂമുകള്‍ ലഭ്യമാക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു
‘എ ഫ്രാഗ്രന്‍സ് പ്രോട്ടെസ്റ്റ്’ എന്ന ഹാഷ് ടാഗോടെ കമ്പനി തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ ആരംഭിച്ച കാമ്പയിന് മികച്ച പ്രതികരണമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നത്. ദ്വീപിലെ ജനതയുടെ അതിജീവന സമരത്തെ സുഗന്ധത്തിന്റെ പേരില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് കമ്പനിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
റബ്ബാനി പെര്‍ഫ്യൂംസിന്റെ മാനേജ്‌മെന്റിലുള്ള മ്യൂസിഷ്യനും ആക്റ്റിവിസ്റ്റുമായ നാസര്‍ മാലിക്കിനോട് ഫേസ്ബുക്കില്‍ നടന്ന പെര്‍ഫ്യൂം റിവ്യുവിലുള്ള ചര്‍ച്ചക്കിടെയാണ് താജുദ്ധീന്‍ പൊതിയില്‍ എന്ന വ്യക്തി ലക്ഷദ്വീപിനോട് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ചു കൊണ്ട് പെര്‍ഫ്യൂം ഇറക്കാന്‍ ആവശ്യപ്പെട്ടതാണ് ഇത്തരമൊരു പ്രതിഷേധമാര്‍ഗം ആവിഷ്‌ക്കരിക്കുവാന്‍ കാരണമായത്.
ഖത്തറില്‍ നിന്നും ലക്ഷദ്വീപിനുള്ള സുഗന്ധപൂരിതമായ ഐക്യദാര്‍ഡ്യം മനുഷ്യ സാഹോദര്യവും സ്നേഹവും അടയാളപ്പെടുത്തുന്നതാണ്. കടലില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് രൂപം കൊള്ളുന്ന ഈ പ്രത്യേക പെര്‍ഫ്യൂം കടലിന്റെ നീല നിറവും പരിമളവുമുള്ളതാകും.
അറബി സംസ്‌കാരവും പാരമ്പര്യവും പ്രതിനിധാനം ചെയ്യുന്ന അഞ്ച് പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ ഇതിനകം തന്നെ റബ്ബാനി ഗ്രൂപ്പ് വിപണിയിലിറക്കിയിട്ടുണ്ട്. ദാര്‍വിഷ്, നൂരി, ഫന, സയൂനി, സഹ്റ എന്നീ ബ്രാന്‍ഡുകള്‍ വ്യത്യസ്ത അഭിരുചിയുള്ളവരെ തൃപ്തിപ്പെടുത്തുന്നതാണ്. സ്വദേശികളേയും വിദേശികളേയും ഉദ്ദേശിക്കുന്ന ഉല്‍പന്നങ്ങളാണ് ഗ്രൂപ്പ് വിപണിയിലിറക്കുന്നത്. ഓണ്‍ലൈനിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഈ ബ്രാന്‍ഡുകള്‍ ലഭ്യമാണ്.
റബ്ബാനിയുടെ പെര്‍ഫ്യൂമുകള്‍ https://clicknbuy.qa/ വഴിയും https://www.facebook.com/rabbaniperfume1/ വഴിയും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. മികച്ച പെര്‍ഫ്യൂം മിതമായ വിലയില്‍ ലഭ്യമാക്കുകയെന്നതാണ് ഗ്രൂപ്പിന്റെ നയമെന്ന് മാനേജ്മെന്റ് അറിയിച്ചു.
റബ്ബാനി ഗ്രൂപ്പ് ഉടമകളായ മുഹമ്മദ് ജാഫറലി, ഷഫീഖ്, നംഷീദ്, നാസര്‍ മാലിക് എന്നീ മലയാളി യുവാക്കളുടെ ഈ വേറിട്ട സംരംഭം എന്തുകൊണ്ടും ഇന്ത്യന്‍ സമൂഹത്തിന് പൊതുവിലും മലയാളി സമൂഹത്തിന് വിശേഷിച്ചും അഭിമാനാര്‍ഹമാണ്.
പ്രമുഖ ഗായകന്‍ ജാസി ഗിഫ്റ്റ് ആലപിച്ച റബ്ബാനിയുടെ ടൈറ്റില്‍ സോംഗ്