Uncategorized

ഇന്റര്‍നാഷണല്‍ മലയാളിക്ക് ഫിന്‍ഖിന്റെ ആദരവ്

ദോഹ : ഖത്തറിലെ നഴ്‌സിംഗ് കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ ഖത്തര്‍ (ഫിന്‍ഖ്)ന്റെ ആദരവ് ഇന്റര്‍നാഷണല്‍ മലയാളിക്ക്. ഫിന്‍ഖ് നടത്തുന്ന ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെ നല്‍കുന്ന പിന്തുണക്കാണ് ആദരവ് നല്‍കിയത്.

ഫിന്‍ഖ് പ്രസിഡന്റ് ബിജോയ് ചാക്കോയില്‍ നിന്ന് ഇന്റര്‍നാഷണല്‍ മലയാളി മാനേജിംഗ് എഡിറ്റര്‍ ഡോ. അമാനുല്ല വടക്കാങ്ങര ഉപഹാരം ഏറ്റുവാങ്ങി.

ഫിന്‍ഖ് ജനറല്‍ സെക്രട്ടറി ഹന്‍സ് ജേക്കബ്, മീഡിയ ഹെഡ് ജമേഷ് താണിക്കല്‍, ഫെസിലിറ്റി കോര്‍ഡിനേറ്റര്‍ ജെബിന്‍ ജോണ്‍ അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!