Uncategorized

ഖത്തറില്‍ വിപുലമായ അന്താരാഷ്ട്ര യോഗ ദിന പരിപാടികളുമായി ഇന്ത്യന്‍ എംബസി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യന്‍ സ്പോര്‍ട്സ് സൈന്ററുമായി സഹകരിച്ച് വിപുലമായ പരിപാടികളോടെ ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിക്കുമെന്ന് ഇന്ത്യന്‍ എംബസി  അറിയിച്ചു. ജൂണ്‍ 21 തിങ്കളാഴ്ച രാവിലെ 4.45 മുതല്‍ 5.45 വരെയായിരിക്കും പരിപാടി. താല്‍പര്യമുള്ള എല്ലാവരും 47910198575 എന്ന സൂം ഐഡിയില്‍ isc എന്ന പാസ് വേര്‍ഡോടെ ചേരണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.

മ്യൂസിയം ഓഫ് ഇസ്‌ലാമിക് പാര്‍ക്, അല്‍ ബയ്ത് സ്റ്റേഡിയം പാര്‍ക്, ദുഖാന്‍, ഏഷ്യന്‍ ടൗണ്‍, വകറ, മിസഈദ് എന്നിവിടങ്ങളില്‍ വിദഗ്ധ യോഗ പരിശീലകരുടെ നേതൃത്വത്തില്‍ കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ ഉള്ളതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിമിതമായ ഓഡിയന്‍സുമായാണ് പരിപാടി നടക്കുക.

2014 ഡിസംബര്‍ 11 നാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുവാന്‍ ഐക്യ രാഷ്ട്ര സംഘടന തീരുമാനിച്ചത്.

Related Articles

Back to top button
error: Content is protected !!