Breaking News

ഖത്തറില്‍ 42 സ്വകാര്യ കേന്ദ്രങ്ങളില്‍ റാപിഡ് കോവിഡ് ടെസ്റ്റ് നടത്താം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ 42 സ്വകാര്യ കേന്ദ്രങ്ങളില്‍ റാപിഡ് കോവിഡ് ടെസ്റ്റ് നടത്താമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മൂക്കില്‍ നിന്നും സ്രവമെടുത്ത് പതിനഞ്ച് മിനിറ്റുകള്‍ക്കകം ഫലം ലഭിക്കുന്ന റാപിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുന്നതിന് അംഗീകരിച്ച സ്വകാര്യ മെഡിക്കല്‍ സെന്ററുകളുടെ ലിസ്റ്റ് ഇന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചത്.

ഖത്തറില്‍ കോവിഡ് നിയന്തണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടത്തില്‍, കോവിഡ് ബാധിച്ച് ഭേദമായവരൊഴികെ വാക്സിനെടുക്കാത്ത ജീവനക്കാര്‍ ആഴ്ച തോറും റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

ജൂണ്‍ 18 വെള്ളിയാഴ്ച മുതല്‍ നിര്‍ദേശം ബാധകമായിരുന്നെങ്കിലും ഇന്നാണ് റാപിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള അംഗീകൃത കേന്ദ്രങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുറത്ത് വിട്ടത്.

റാപിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള 42 അംഗീകൃത കേന്ദ്രങ്ങള്‍ താഴെ പറയുന്നവയാണ്.

1. Al Jameel Medical Center
2. Turkish Hospital
3. Atlas Medical Center
4. Naseem Al Rabeeh Medical Center Doha
5. Naseem Al Rabeeh Medical Center
6. New Naseem Al Rabeeh Medical Center
7. Al Esraa Polyclinic
8. Elite Medical Center
9. Dr. Maher Abbas Polyclinic
10. Syrian American Medical Center
11. Future Medical Center
12. Premium Naseem Al-Rabeeh Medical Center- Doha
13. Apollo Polyclinic- Qatar
14. Al Esraa Medical Center
15. SAC Polyclinic- Qatar Mall
16. Dr.Moopen’s Aster Hospital
17. Elite Medical Center
18. Aster Medical Center Plus- Almuntazah
19. Aster Medical Center- Al Khor
20. Dr.Maher Abbas Polyclinic
21. Aster Medical Center Plus
22. Wellcare Polyclinic
23. Aster Medical Center (Industrial Area)
24. Al Malakiya Clinics
25. Al Emadi Hospital Clinics-North W.L.L
26. Al Emadi Hospital
27. Al Emadi Hospital
28. Al Jameel Medical Center
29. Al tahrir medical center
30. Al fardan medical
31. Al abeer medical
32. Allevia medical center
33. Sama medical care
34. Dr Khaled al sheikh medical
35. Dr Mohammad amine zbeib
36. Gardenia medical center
37. Nova health care
38. Asian medical health
39. al ahli hospital
40. Al tai medical
41. Focus medical center
42. Al wakra clinics & Urgent care unit – Al Ahli Hospital

Related Articles

Back to top button
error: Content is protected !!