Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഹൃദയാഘാതം മൂലം ഖത്തറില്‍ മലയാളി മരിച്ചു

സ്വന്തം ലേഖകന്‍

ദോഹ : ഹൃദയാഘാതം മൂലം ഖത്തറില്‍ മലയാളി മരിച്ചു. തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ സ്വദേശി രായ്മരക്കാര്‍ ഒരിലപറമ്പില്‍ മുജീബുറഹ്‌മാന്‍ ആണ് മരിച്ചത്. 51 വയസ്സായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ഖത്തറിലുള്ള അദ്ദേഹം കിയോ കണ്‍സല്‍ട്ടന്‍സി ജീവനക്കാരനായിരുന്നു.

രണ്ട് ദിവസം മുമ്പാണ് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് വകറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് ഹൃദയാഘാതം മൂലം മരണം സ്ഥിരീകരിച്ചത്.
വാല്‍വ് സംബന്ധമായ തകരാറിന് 2007 ലും 2009 ലും സര്‍ജറി ചെയ്തിരുന്നെങ്കിലും പ്രയാസങ്ങളൊന്നുമില്ലാതെ സാധാരണ ജീവിതം നയിച്ചുവരികയായിരുന്നു.
കിയോ കണ്‍സല്‍ട്ടന്‍സി ജീവനക്കാരിയായ ബബിതയാണ് ഭാര്യ. ബഹ്ജ മകളും ബഹീജ് മകനുമാണ്.

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ഖത്തറില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

Related Articles

Back to top button