ലഹരിക്കെതിരെ സാമൂഹ്യ കൂട്ടായ്മക്കാഹ്വാനം ചെയ്ത ലഹരി വിരുദ്ധ ദിനാചരണം ശ്രദ്ധേയമായി
ദോഹ : ലഹരി ഗുരുതരമായ സാമൂഹ്യ പ്രതിസന്ധിയാണെന്നും ലഹരി വിപത്തിനെതിരെ ശക്തമായ സാമൂഹ്യ കൂട്ടായ്മ രൂപപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ലോക ലഹരി ദിനത്തോടനുബന്ധിച്ച് ആന്റി സ്മോക്കിംഗ് സൊസൈറ്റി ഖത്തര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി സഹകരിച്ച് സംഘടിപ്പിച്ച ലോക ലഹരി വിരുദ്ധ വെബിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും കൈകോര്‍ക്കുന്ന സാമൂഹ്യ കൂട്ടായ്മ ലഹരി വിരുദ്ധ പ്രവര്‍ത്തന രംഗത്ത് വലിയ മാറ്റത്തിന് സഹായകമാകും. ഈ പ്രവര്‍ത്തനങ്ങള്‍ പക്ഷേ ഏതെങ്കിലും ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെ തുടര്‍ച്ചയായും വ്യവസ്ഥാപിതമായും നടക്കേണ്ടതുണ്ടെന്ന് വെബിനാറില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, ഖത്തര്‍ ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞി, ഐ.സി.ബി.എഫ്. മെഡിക്കല്‍ അസിസ്റ്റന്‍സ് ആന്റ് ഡൊമസ്റ്റിക് വര്‍ക്കേര്‍സ് വിഭാഗം മേധാവി രജനി മൂര്‍ത്തി, സെപ്രോടെക് സി.ഇ.ഒ. ജോസ് ഫിലിപ്പ്, എം.പി. ട്രേഡേര്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.പി. ഷാഫി ഹാജി, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ മിദുലാജ് നജ്മുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.
മെന്റല്‍ സ്ട്രസ്സും മയക്കുമരുന്ന് ഉപയോഗവും എന്ന വിഷയത്തില്‍ ഡോ. ബിന്ദു സലീമും ഹാബിറ്റ് അഡിക്ഷന്‍ എന്ന വിഷയത്തില്‍ ഡോ. മുഹമ്മദ് യാസിറും
ക്്ളാസെടുത്തു.
ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതം പറഞ്ഞു. റഷാദ് മുബാറക് പരിപാടി നിയന്ത്രിച്ചു.
ഷറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്സല്‍ കിളയില്‍, ജോജിന്‍ മാത്യൂ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഇന്റര്‍സ്‌ക്കൂള്‍ പെയിന്റിംഗ് മല്‍സരാര്‍ഥികളുടെ പെയിന്റിംഗുകളുടെ വെര്‍ച്വല്‍ എക്സിബിഷനായിരുന്നു പരിപാടിയുടെ മറ്റൊരു സവിശേഷത.