
ലീഡര്‍ കെ കരുണാകരന്റെ ജന്മ ദിനമാഘോഷിച്ച് ഇന്‍കാസ് ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മചാര്യന്‍ ആയിരുന്ന ലീഡര്‍ കെ കരുണാകരന്റെ 103 ാമത് ജന്മ ദിനം ഇന്‍കാസ് ഖത്തര്‍ തൃശൂര്‍ ജില്ലാ കമ്മറ്റി സമുചിതമായി ആഘോഷിച്ചു.
ലീഡറുടെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആരംഭിച്ച യോഗത്തില്‍ എ. പി. മണികണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തി. ഒരു ഭരണധികാരി എന്ന നിലയില്‍ കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും, മതേതര മൂല്യങ്ങളെ ഉയര്‍ത്തി പിടിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ശ്രമിക്കുകയും ചെയ്ത നേതാവായിരുന്നു കെ. കരുകരനെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വര്‍ഗീയ, ഫാസിസ്റ്റ്, കമ്യൂണിസ്റ്റ് ശക്തികള്‍ക്കെതിരെ, ജനാധിപത്യ മതേതര സഖ്യം പടുത്തുയര്‍ത്താന്‍ നെടു നായകത്വം വഹിച്ച ലീഡര്‍ കേരളത്തിലേയും, ഇന്ത്യയിലെയും മതേതരവിശ്വാസികളുടെ മനസ്സില്‍ എന്നെന്നും ജീവിക്കുമെന്ന് യോഗം അനുസ്മരിച്ചു. സ് പ്രവര്‍ത്തകരുടെ മനസ്സില്‍ മരണം ഇല്ലെന്നു യോഗം ഓര്‍മപ്പെടുത്തി..
ഹനീഫ് ചാവക്കാട് അധ്യക്ഷത വഹിച്ചു. കെ. വി. പ്രേജിത് സ്വാഗതവും, ജിഷ ജോര്‍ജ് ഇടപ്പള്ളി നന്ദിയും പറഞ്ഞു. കെ. വി. സര്‍ജിത്, അഷറഫ് ചെമ്മാപ്പിള്ളി, ടി. വി. ഉല്ലാസ്, വര്‍ഗീസ് കൊടുങ്ങല്ലൂര്‍, റാഫി കുട്ടമംഗലം, നജു ചക്കര, ജിനു ഇരിങ്ങാലക്കുട തുടങ്ങിയവര്‍ പങ്കെടുത്തു.