Uncategorized
ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്റര്‍ വാക്സിനേഷന് കേന്ദ്രത്തില്‍ വളണ്ടിയര്‍ സേവനം ചെയ്തവരെ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ആദരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്റര്‍ വാക്സിനേഷന് കേന്ദ്രത്തില്‍ വളണ്ടിയര്‍ സേവനം നടത്തിയവരെ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ആദരിച്ചു
ഫെബ്രുവരി 18 ന് പ്രവര്‍ത്തനമാരംഭിച്ചത് മുതല്‍ ജൂണ്‍ 29 ന് കാമ്പയിന് അവസാനിക്കുന്നതുവരെ വിവിധ പ്രായക്കാരും ദേശക്കാരുമായ 172 സ്ത്രീകളും പുരുഷന്മാരും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ വളണ്ടിയര്‍മാരായി സേവനമനുഷ്ടിച്ചു.
ചടങ്ങില്‍ ക്യുആര്‍സിഎസിലെ സന്നദ്ധ, പ്രാദേശിക വികസന വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുന ഫാദെല്‍ അല്‍ സുലൈതി, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ (പിഎച്ച്സിസി) കോര്‍പ്പറേറ്റ് പ്രോജക്ട് മാനേജ്മെന്റ് ഓഫീസ് ഡയറക്ടര്‍ ഡോ. യാസ്മിന് അലി മൊറാദ് എന്നിവര്‍ പങ്കെടുത്തു.