Uncategorized
21ാം വാര്‍ഷികത്തിന്റെ ഭാഗമായി 21 പുതിയ ഷോപ്പിംഗ്, ഡൈനിംഗ് ഔട്ട്ലെറ്റുകളുമായി ഖത്തര്‍ ഡ്യൂട്ടി ഫ്രീ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : 21-ാം വാര്‍ഷികത്തിന്റെ ഭാഗമായി 21 പുതിയ ഷോപ്പിംഗ്, ഡൈനിംഗ് ഔട്ട്ലെറ്റുകളുമായി ഖത്തര്‍ ഡ്യൂട്ടി ഫ്രീ ശ്രദ്ധേയമാകുന്നു. യാത്രക്കാര്‍ക്ക് പുതിയ ഷോപ്പിംഗ്, ഡൈനിംഗ അനുഭവം സമ്മാനിക്കുന്ന തരത്തിലാണ് പുതിയ ഔട്ട്ലെറ്റുകള് സംവിധാനിച്ചിരിക്കുന്നത്.
വിവിധ അഭിരുചിയും ബജറ്റുമുള്ള യാത്രക്കാരെ പരിഗണിക്കുന്ന പദ്ധതിയാണിത്. ’21 ഇന്‍ 21′ പദ്ധതി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഷോപ്പിംഗ് ഡൈനിംഗ് അനുഭവങ്ങള്‍ സവിശേഷമാക്കും.
ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ടെര്മിനലുകളിലുള്ള പുതിയ ഔട്ട്ലെറ്റുകള് ലോകോത്തര ബ്രാന്‍ഡുകള്‍ അവതരിപ്പിക്കും. വരും മാസങ്ങളില്‍ നൂതനമായ ഇത്തരം ഔട്ട്ലെറ്റുകള് ഓരോന്നോരോന്നായി പ്രവര്‍ത്തനമാരംഭിക്കും.