ഖത്തറിന്റെ മാനത്ത് ദൃശ്യ വിസ്മയമൊരുക്കി കതാറ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ മാനത്ത് ദൃശ്യ വിസ്മയമൊരുക്കി കതാറ കള്‍ചറല്‍ വില്ലേജ് സന്ദര്‍ശകരെ അത്ഭുതപ്പെടുത്തി. പെരുന്നാള്‍ നിലാവിന് നിറച്ചാര്‍ത്തായി വര്‍ണവിസ്മയം തീര്‍ത്ത കരിമരുന്ന് പ്രയോഗം ആഘോഷത്തിന് മാറ്റുകൂട്ടി.
വിസ്മയവെളിച്ചമൊരുക്കി സുന്ദരവര്‍ണങ്ങളുടെ മാരിവില്ലിന്‍ മനോഹാരിത തീര്‍ത്തപ്പോള്‍ കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ തുള്ളിച്ചാടി. ആകാശത്ത് വിരിഞ്ഞ വര്‍ണവിസ്മയങ്ങളും അത് തീര്‍ത്ത ശില്‍പങ്ങളും മനോഹരമായ ദൃശ്യഭംഗിയോടൊപ്പം സാംസ്‌കാരിക ചിഹ്നങ്ങളും പ്രതിഫലിപ്പിച്ചു. കരിമരുന്ന് പ്രയോഗത്തോടൊപ്പം ശബ്ദവും വെളിച്ചവും സംഗീതവും കോര്‍ത്തിണക്കിയ മനോഹരമായ ദൃശ്യ ശ്രാവ്യ വിരുന്ന് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഈദാഘോഷം അവിസ്മരണീയമാക്കി
കോവിഡ് പശ്ചാത്തലത്തില്‍ ഈദാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്ത വിഭാഗത്തിലുളളവര്‍ക്ക് ഓണ്‍ ലൈന്‍ മല്‍സരങ്ങളാണ് കതാറ കള്‍ചറല്‍ വില്ലേജ് പ്രഖ്യാപിച്ചിരുന്നത്. വെടിക്കെട്ടുണ്ടാകുമെന്ന കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കോര്‍ണിഷിലും കതാറയിലുമൊക്കെ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് ഒരു സര്‍പ്രൈസായി കതാറയുടെ ഫയര്‍ വര്‍ക്കുകള്‍ .
കതാറയിലൈ വാട്ടര്‍ സ്‌പോര്‍ട്ടുകളും ഫളോട്ടിംഗ് കഫെയുമൊക്കെ നിരവധി സന്ദര്‍ശകരെ ആകര്‍ഷിച്ചു. കതാറ ബീച്ച് ഉച്ച കഴിഞ്ഞഞ് 3 മണി മുതല്‍ രാത്രി 10 മണി വരെ സന്ദര്‍ശകര്‍ക്കായി തുറക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സൂര്യാസ്തമയയം വരെ മാത്രമേ നീന്തല്‍ അനുവദിക്കൂ. 3,4 ബീച്ചുകള്‍ കുടുംബങ്ങള്‍ക്കും 5 ാം ബീച്ച് യുവാക്കള്‍ക്കും പ്രത്യേകമായി സജ്ജീകരിച്ചിരിക്കുകയാണ് .