Breaking News
ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍ . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 15109 പരിശോധനകളില്‍ 62 യാത്രക്കാര്‍ക്കടക്കം 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 116 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1560 ആയി ഉയര്‍ന്നു
ചികില്‍സയിലായിരുന്ന 43 കാരന്‍ മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 600 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 64 ആയി. പുതുതായി ആരും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടില്ല. 31 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.