
Breaking News
ഖത്തര്‍ എയര്‍വേയ്‌സിന് എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് കാലത്ത് ലോകത്തിന് പ്രതീക്ഷയുടെ ചിറക് വിരിച്ച് ആസ്വാസത്തിന്റെ പ്രതീകമായി സജീവ സാന്നിധ്യം അടയാളപ്പെടുത്തിയ ഖത്തര്‍ എയര്‍വേയ്‌സിന്റെ നേട്ടങ്ങളുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി തുന്നിചേര്‍ത്ത് എയര്‍ലൈന്‍ റേറ്റിംഗ്്‌സ്. കോമിന്റെ എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് .
മികച്ച ബിസിനസ് ക്‌ളാസിനും ഏറ്റവും നല്ല കാറ്ററിംഗിനുമുള്ള പുരസ്‌കാരവും സ്വന്തമാക്കി ഖത്തര്‍ എയര്‍വേയ്‌സ്് അതിന്റെ ജൈത്രയാത്ര തുടരുകയാണ് .
കോവിഡ് കാലത്ത് ഏറ്റവും കൂടുതലാളുകളെ നാടണയുവാന്‍ സഹായിച്ച ഖത്തര്‍ എയര്‍വേയ്‌സ്് ചരക്ക് നീക്കത്തിനും വലിയ സഹായമാണ് ചെയ്തത്.
ലോകോത്തര സുരക്ഷ സംവിധാനങ്ങളും സൗകര്യമൊരുക്കി വ്യോമയാന മേഖലയിലെ പ്രതീക്ഷയുടെ പ്രതീകമായി ഖത്തര്‍ എയര്‍വേയ്‌സ് ലോകാംഗീകാരം നേടി കഴിഞ്ഞു.