Breaking News
വിസിറ്റ് വിസയില്‍ ദോഹയിലെത്തുന്നവരും കയ്യില്‍ കാശ് കരുതേണ്ടി വരും
അമാനുല്ല വടക്കാങ്ങര
ദോഹ. വിസിറ്റ് വിസയില്‍ ദോഹയിലെത്തുന്നവരും കയ്യില്‍ കാശ് കരുതേണ്ടി വരും . സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്നവരുടെ കയ്യില്‍ 5000 റിയാലോ തത്തുല്യ തുകക്കുള്ള മറ്റു കറന്‍സികളോ അന്താരാഷ്ട ബാങ്ക് കാര്‍ഡോ വേണമെന്നാണ് വ്യവസ്ഥ. ദോഹയിലെത്തി എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചാലും ചോദിച്ചില്ലെങ്കിലും കയ്യില്‍ കാശ് കരുതുന്നതാണ് സുരക്ഷിതമെന്നാണ് ട്രാവല്‍ വൃത്തങ്ങള്‍ നല്‍കുന്ന ഉപദേശം.
കഴിഞ്ഞ ദിവസം ഓണ്‍ അറൈവല്‍ വിസയിലെത്തിയ നിരവധി മലയാളികളെ കയ്യില്‍ കാശില്ലാത്തതിന്റെ പേരില്‍ തിരിച്ചയിച്ചിരുന്നു.