Breaking News

ഖത്തറിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ ട്രാവല്‍ പോളിസി അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ ട്രാവല്‍ പോളിസി അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കണം. 14 ദിവസം ഖത്തറില്‍ തങ്ങിയ ശേഷം സൗദിയിലേക്ക് പോകാനായി ഇന്നലെ ദോഹയിലെത്തിയ 17 മലയാളികള്‍ക്ക് നേരിട്ട ദുരന്തം മറ്റുള്ളവര്‍ക്ക് പാഠമാകണം. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ ജോലിക്ക് പോകാന്‍ വഴിയൊരുങ്ങിയ സന്തോഷത്തില്‍ ഇല്ലാത്ത പൈസയൊപ്പിച്ച് ടിക്കറ്റും താമസവുമൊക്കെ ശരിപ്പെടുത്തി വിമാനം കയറി ഇവിടെയെത്തിയ ശേഷം തിരിച്ചുപോകുന്ന പ്രവാസിയുടെ നൊമ്പരങ്ങള്‍ വിവരണാതീതമാണ് . വിമാന കമ്പനികളും എമിഗ്രേഷന്‍ അധികൃതരും കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറിയിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത് .

ബോര്‍ഡിംഗ് പാസും എമിഗ്രേഷന്‍ ക്‌ളിയറന്‍സും നല്‍കുന്നതിന് മുമ്പ് ഓരോ രാജ്യത്തേക്കും പ്രവേശനാനുമതി നല്‍കുന്നതിനുള്ള അടിസ്ഥാന നിബന്ധനകള്‍ ഉറപ്പുവരുത്തിയാല്‍ ഇതുപോലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകും.

ഖത്തറില്‍ ജൂലൈ 8 ന് പുതിയ യാത്ര നയം പ്രഖ്യാപിക്കുകയും ജൂലൈ 12 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തെങ്കിലും നിരവധി അപ്ഡേറ്റുകളാണ് നിത്യവും വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ യാത്ര നയങ്ങളില്‍ എപ്പോഴും മാറ്റങ്ങളുണ്ടാകാമെന്നും ഖത്തറിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ ട്രാവല്‍ പോളിസി അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക സോര്‍സുകളില്‍ നിന്നും മാത്രമേ ട്രാവല്‍ അപ്ഡേറ്റുകള്‍ സ്വീകരിക്കാവൂ . മലയാളം, ഹിന്ദി, സിംഹള തുടങ്ങി വിവിധ ഭാഷകളിലാണ് ഈ വിഷയത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

ഖത്തറിലെ ഏറ്റവും പുതിയ യാത്ര നയങ്ങളുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ക്ക് https://covid19.moph.gov.qa/…/Qatar-Travel-Policyy.aspx എന്ന ലിങ്കാണ് സന്ദര്‍ശിക്കേണ്ടത്.

Related Articles

Back to top button
error: Content is protected !!