Breaking News
ഖത്തറില്‍ വിവിധ ഗവണ്‍മെന്റ് സേവനങ്ങളുമായി ബന്ധപ്പെട്ട് 2021 രണ്ടാം പാദത്തില്‍ 37 മില്യണിലധികം എസ്. എം. എസുകള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വിവിധ ഗവണ്‍മെന്റ് സേവനങ്ങളുമായി ബന്ധപ്പെട്ട് 2021 രണ്ടാം പാദത്തില്‍ 37 മില്യണിലധികം എസ്. എം. എസുകള്‍
അയച്ചതായി റിപ്പോര്‍ട്ട്. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഗേറ്റ് വേ ഉപയോഗിച്ചാണ് ഇത്രയും എസ്. എം. എസുകള്‍
അയച്ചത്. 2021 ആദ്യ പാദത്തിലേതിലും രണ്ട് ലക്ഷം കൂടുതലാണിത്.
രണ്ടാം പാദത്തില്‍ മൊത്തം 37524146 എസ്. എം. എസുകള്‍ അയച്ചു. ആദ്യ പാദത്തില്‍ ഇത് 35382543 ആയിരുന്നു.
ഏപ്രില്‍ മാസം 12817264, മെയ് മാസം 12521320, ജൂണില്‍ 1218562 എന്നിങ്ങനെയാണ് എസ്. എം. എസുകള്‍ അയച്ചത്.