Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ജൂലൈ 29ന്

അഫ്‌സല്‍ കിളയില്‍

ദോഹ : ഇന്ത്യന്‍ എംബസി ഐ.സി.ബി.എഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓപണ്‍ ഹൗസ് ജൂലൈ 29 വ്യാഴാഴ്ച എംബസിയില്‍ വെച്ച് നടക്കും.

എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ച നടക്കാറുള്ള ഓപണ്‍ ഹൗസ് ഇപ്രാവശ്യം നേരിട്ടും ഓണ്‍ലൈനില്‍ കൂടിയുമാണ് നടക്കുന്നത്.

വൈകീട്ട് 3 മണി മുതല്‍ 4 മണി നേരിട്ടും , 4 മണി മുതല്‍ 6 മണി വരെ സൂമിലുടെയും ഫോണ്‍ കോളിലൂടെയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.

ഓപണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. 5041 1241 എന്ന നമ്പറില്‍ ഫോണ്‍ കോളിലൂടെയും 830 1392 4063 എന്ന സൂം ഐഡിയും 121700 എന്ന പാസ്‌കോഡ് ഉപയോഗിച്ചും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.

ഓപണ്‍ ഹൗസില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും ഐ.സി.ബി.എഫ് ഭാരവാഹികളും പങ്കെടുക്കും.

Related Articles

Back to top button