കോവിഡ് പ്രതിരോധ നടപടികള്‍ തുടരാന്‍ ഖത്തര്‍ കാബിനറ്റ് തീരുമാനം
അഫ്‌സല്‍ കിളയില്‍
ദോഹ : കോവിഡ് പ്രതിരോധ നടപടികള്‍ തുടരാന്‍ ഖത്തര്‍ കാബിനറ്റ് തീരുമാനം. അമീരി ദിവാനില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ആഴ്ചതോറും നടന്ന് വരാറുള്ള ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. കോവിഡ് പ്രതിരോധത്തിനായി എടുക്കുന്ന ശ്രമങ്ങളെക്കുറിച്ച് പൊതുജനാരോഗ്യ മന്ത്രി വിശദീകരിച്ചു.
യാത്ര, എയര്‍ ഫ്രൈറ്റ് ഓഫീസുകളെ നിയന്ത്രിക്കുന്ന കരട് നിയമത്തിന് അംഗീകാരം, യാത്രാ, വിമാന ചരക്ക് ഓഫീസുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് നിര്‍ണ്ണയിക്കുന്നതിനുള്ള കരട് തീരുമാനത്തിന് അംഗീകാരം
ട്രാവല്‍ ഓഫീസുകളുടെയും എയര്‍ കാര്‍ഗോ ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനത്തിന്റെ സവിശേഷതകള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റിന്റെ കരട് തീരുമാനത്തിന് അംഗീകാരം എന്നിവയാണ് പ്രധാന തീരുമാനങ്ങള്‍