
Breaking News
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് നീട്ടി, ആഗസ്റ്റിലും മൂന്നാം ഘട്ടം തുടരും
റഷാദ് മുബാറക്
ദോഹ : കോവിഡ് 19 നിയന്ത്രണങ്ങള്‍ ക്രമേണ പിന്‍വലിക്കുന്നതിന്റെ മൂന്നാം ഘട്ടം ആഗസ്റ്റ് മാസത്തിലും തുടരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.നേരത്തെ നാലാം ഘട്ടം പിന്‍വലിക്കല്‍ ജൂലൈ 30നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിലവിലെ രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.
മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം ജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് വിശദീകരിച്ചു. യോഗ്യതയുള്ള എല്ലാവരും വാക്‌സിന്‍ എത്രയും പെട്ടെന്ന് എടുക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.