
Breaking News
തൊഴില്‍ മന്ത്രാലയം പ്രൊബേഷന്‍ കാലയളവ് ഒമ്പത് മാസമാക്കി വര്‍ദ്ധിപ്പിച്ചു
റഷാദ് മുബാറക്
ദോഹ : തൊഴില്‍ മന്ത്രാലയം പ്രൊബേഷന്‍ കാലയളവ് ഒമ്പത് മാസമാക്കി വര്‍ദ്ധിപ്പിച്ചു. മൂന്ന് മാസത്തെ പ്രലിമിനിറി പ്രൊബേഷന്‍ കാലയളവ് കഴിഞ്ഞ ഉടനെയുള്ള ആറ് മാസത്തെ അധിക പ്രൊബേഷനറി കാലയളവിനാണ് മന്ത്രാലയം അംഗീകാരം നല്‍കിയത്.
റിക്രൂട്ട് ചെയ്ത തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതിന് പുറമേ, തൊഴിലാളി ജോലിക്ക് സ്വീകരിച്ച അതേ വ്യവസ്ഥകള്‍ക്കനുസൃതമായി രാജ്യത്ത് വരുന്നതിനുമുമ്പ് തൊഴിലാളിക്ക് ഒരു കരാര്‍ നല്‍കാനും തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴിലുടമയില്‍ നിന്ന് ഒപ്പിട്ട തൊഴില്‍ കരാറിന്റെ ഒരു പകര്‍പ്പ് റിക്രൂട്ട് ചെയ്യുന്നതിന് മുമ്പ് തൊഴിലാളിയെ നല്‍കാനും വ്യവസ്ഥയുണ്ട്.