ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ : രക്തദാനം മഹാദാനം എന്ന സന്ദേശമുയര്‍ത്തി റഹിം റയ്യാന്റെ ഒന്നാം ചരമവാര്ഷികത്വത്തിന്റെസ്മരണയില് ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് മെഡിക്കല്‍ കോര്പറേഷന്, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, റേഡിയോ മലയാളം 98.6 എഫ്.എം എന്നിവരുമായി സഹകരിച്ച് നടന്ന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി.
ഹമദ് ബ്ലഡ് ഡോണര്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ ഐ.എസ്.സി മാനേജ്മെന്റ് കമ്മിറ്റി അംഗം കെ.വി ബോബന്, ഐ.സി.സി മുന്‍ പ്രസിഡണ്ട് എ.പി മണികണ്ഠന്, ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി നേതാക്കളായ കെ.കെ ഉസ്മാന്, ജോപ്പച്ചന്‍ തെക്കേകൂറ്റ്, മുഹമ്മദലി പൊന്നാനി, സിദ്ദിഖ് പുറായില്‍, സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്ത്, വൈസ് പ്രസിഡണ്ട് വിപിന്‍ മേപ്പയൂര്‍, ജനറല്‍ സെകട്ടറി മനോജ് കൂടല്‍, ഉപദേശക സമിതി ചെയര്മാന് സുരേഷ് കരിയാട്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ക്യാമ്പിന് കോര്‍ഡിനേറ്റര്‍ ശിവാനന്ദന് കൈതേരി, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി, ജനറല്‍ സെക്രട്ടറി ജെനിറ്റ് ജോബ്, ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്, ഷമീര്‍ മട്ടന്നൂര്‍, അബ്ദുള്‍ റഷീദ്, പിയാസ് എ.പി, ജംനാസ് മാലൂര്‍, നിയാസ് ചിറ്റാലിക്കല്‍, അനീഷ് ബാബു മുഴപ്പിലങ്ങാട്, സുനില്‍ പയ്യന്നൂര്‍, പ്രശോഭ് നമ്പ്യാര്‍, സന്തോഷ് ജോസഫ്, അനീസ് അലി, അഷ്റഫ് അച്ചോത്ത്, സുലൈമാന്‍ കടുംങ്ങോണ്, സുനില്‍ ജി നായര്‍, അമീന് ആരോമ, ദര്‍ശന്‍ലാല്‍, അബ്ദുള്‍ സലാം, അസൈനാര്‍, ജാബിര്‍ എന്നിവര്‍ നേതൃത്വം നല്കി.