ഐ.സി.സി യുത്ത് വിംഗ് ഉദ്ഘാടനം ചെയ്തു
അഫ്‌സല്‍ കിളയില്‍ : –
ദോഹ : ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐ.സി.സി) പുതുതായി രൂപം നല്‍കിയ യുത്ത് വിംഗ് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടിറിയും കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ സേവ്യര്‍ ധനരാജ് ഉദ്ഘാടനം ചെയ്തു. ലക്ഷ്യം നിര്‍ണയിച്ച് അതിനായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യകത സ്വന്തം അനുഭവത്തില്‍ നിന്ന് അദ്ധേഹം വിശദീകരിച്ചു.
ഐ.സി.സി ജനറല്‍ സെക്രട്ടറി യുത്ത് വിംഗ് അംഗങ്ങളെ പ്രഖ്യാപിച്ചു. മഞ്ചോത്ത്, സംഗീത ദാസ്, നവീന പ്രിയ, സ്വാഗത് യെഗ്ന നാരായണന്‍, ശോഭന്‍ ബന്ദരാപു, വിനോദ് കുമാര്‍ പാടാല, ദിഷാരി റോയ്, ദിപേഷ് ബനിക്, ജിജോ ജോര്‍ജ്, നിയാസ് കൈപ്പേങ്ങല്‍, അബ്ദുല്ല പൊയില്‍, ഭരത് ആനന്ദ്, അഭിനവ് എന്നിവരെ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായി തെരഞ്ഞെടുത്തു.
പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, അഡൈ്വസറി കൗണ്‍സില്‍ അധ്യക്ഷന്‍ കെ.എസ് പ്രസാദ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗേലു അധ്യക്ഷനായിരുന്നു. ഐ.സി.സി മാനേജിംഗ് കമ്മിറ്റി മെമ്പര്‍ മോഹന്‍ കുമാര്‍ സ്വാഗതവും, അനീഷ് ജോര്‍ജ് നന്ദിയും പറഞ്ഞു.