ഹൃദയപ്പൂത്താലം സംഗീതം ആല്‍ബം സി ഡി ദോഹയില്‍ ലോഞ്ച് ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. എസ്.എം.എസ് ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന നാലാമത്തെ മ്യൂസിക്കല്‍ വീഡിയോ ആല്‍ബം ഹൃദയപ്പൂത്താലത്തിന്റെ സി ഡി ദോഹയില്‍ ലോഞ്ച് ചെയ്തു.
ഒറിക്സ് വില്ലേജില്‍ നടന്ന ചടങ്ങില്‍ ഐ.സി.ബി.എഫ്. വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ അഡ്വ. മഞ്ജുഷ ശ്രീജിത്ത് എന്നിവരില്‍ നിന്നും നാടക സംവീധായകന്‍ അജയന്‍ ഭരതന്‍, മാധ്യമ പ്രവര്‍ത്തകന്‍ സക്കറിയ സലാഹുദീന്‍ എന്നിവര്‍ക്ക് സി ഡി ഏറ്റുവാങ്ങിയാണ് ലോഞ്ച് ചെയ്തത്.
ചടങ്ങില്‍ വിനോദ്.വി.നായര്‍, മുരളി മഞ്ഞളൂര്‍ (രചയിതാവ് / നിര്‍മാതാവ്) സുനില്‍ മുല്ലശ്ശേരി, നഹാസ്, ശ്രീജിത്ത്, മുരളീധരന്‍, ഗോവിന്ദന്‍ കുട്ടി, സലീന നഹാസ് സംസാരിച്ചു.
സുനില്‍ പെരുമ്പാവൂര്‍ ആയിരുന്നു പരിപാടിയുടെ അവതാരകന്‍. സന്തോഷ് ഇടയത്ത് (സഹ നിര്‍മ്മാതാവ്) സ്വാഗതവും ഹരിപ്പാട് സുധീഷ് (സംഗീത സംവീധായകന്‍) നന്ദിയും പറഞ്ഞു. മനോരമ മ്യൂസിക്‌സ് ആണ് ഹൃദയപൂത്താലം യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്നത്.