Breaking News
മിഡില്‍ ഈസ്റ്റില്‍ മാര്‍ച്ച് 5, 6 തിയ്യതികളില്‍ നടക്കാനിരുന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി വെച്ചു

ദോഹ: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് 2026 മാര്‍ച്ച് 5,6 തിയ്യതികളില്‍ നടക്കാനിരുന്ന 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ഒരു സര്‍ക്കുലറില്‍ വ്യക്തമാക്കി. നേരത്തെ മാര്‍ച്ച് രണ്ടിലെ പരീക്ഷയും മാറ്റി വെച്ചിരുന്നു. പുതിയ പരീക്ഷ തിയ്യതികള്‍ പിന്നീട് അറിയിക്കും.

മേഖലയിലെ സ്ഥിതിഗതികള്‍ മാര്‍ച്ച് 5 ന് വിലയിരുത്തുകും മാര്‍ച്ച് 7 മുതല്‍ നടക്കേണ്ട പരീക്ഷകള്‍ സംബന്ധിച്ച തീരുമാനമെടുക്കുകയും ചെയ്യുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.



