Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഡേ ആഘോഷിച്ചു

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഇന്ത്യന്‍ എംബസി ഐ.സി.ബി.എഫുമായി സഹകരിച്ച് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഡേ ആഘോഷിച്ചു. അല്‍ഖോറിലെ ടെക്‌നോ സ്റ്റീലില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

അംബാസഡര്‍ തൊഴിലാളികളുമായി സംവദിച്ചു. ഐ.സി.ബി.എഫിന്റെ വിവിധ പദ്ധതികള്‍ ചടങ്ങില്‍ തൊഴിലാളികള്‍ക്ക് വിശദീകരിച്ചു.

ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധനരാജ്, സെക്കന്റ് സെക്രട്ടറി ഡോ. സോണ സോമന്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, വൈസ് പ്രസിഡന്റ് വിനോദ് നായര്‍, ഐ.സി.ബി.എഫ് മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങളായ ദിനേശ് ഗൗഡ, ഇര്‍ഫാന്‍ അന്‍സാരി, മനീന്ദര്‍ പന്നു, സമീര്‍ വാണി തുടങ്ങിയവര്‍ സംബന്ധിച്ചു. ടെക്‌നോ സ്റ്റീല്‍ റീജണല്‍ മാനേജര്‍ ജയരാജ് കെ.ആര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button