Uncategorized

ചാലിയാര്‍ ദോഹ പ്രതിനിധികള്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി

ദോഹ: ചാലിയാര്‍ പുഴയുടെ ഇരു തീരപ്രദേശങ്ങളിലുമായി ഇക്കോ ടൂറിസം പദ്ധതിയുടെ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി ചാലിയാര്‍ ദോഹ പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് ഫറോക്ക് ജനറല്‍ സെക്രട്ടറി സമീല്‍ ചാലിയം, ചീഫ് അഡൈ്വസര്‍ വി.സി. മശ്ഹൂദ് എന്നിവര്‍ കൂടിക്കാഴ്ച്ച നടത്തി. ചാലിയാര്‍ പുഴയുടെ ഇരു തീരങ്ങളിലുമായി പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള ഇക്കോ ടൂറിസം പദ്ധതിക്ക് ചാലിയാര്‍ ദോഹ തയ്യാറാക്കിയ ആശയങ്ങള്‍ മന്ത്രിയുടെ മുന്‍പാകെ സമര്‍പ്പിച്ചു.

ചാലിയാര്‍ ദോഹയുടെ കീഴിലുള്ള ഇരുപത്തിനാല് പഞ്ചായത്തുകളില്‍ നിന്നും സമാഹരിച്ച ആശയങ്ങള്‍ പ്രധാനമായും ചാലിയാറിനെ മൂന്ന് മേഖലകളായി തിരിച്ചാണ് അവതരിപ്പിച്ചത്. പോത്തുകല്ല് മുതല്‍ മമ്പാട് റെഗുലേറ്റര്‍ കം ബ്രിഡ്ജ് വരെ ഒരു മേഖലയും, മമ്പാട് റെഗുലേറ്റര്‍ കം ബ്രിഡ്ജ് മുതല്‍ ഊര്‍ക്കടവ് കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജ് വരെ രണ്ടാമത്തെ മേഖലയും അവിടന്നങ്ങോട്ട് ചാലിയം, ബേപ്പൂര്‍ വരെ മൂന്നാമത്തെ മേഖലയുമായി വിവിധ തരത്തിലുള്ള ടൂറിസം പദ്ധതികളാണ് ചാലിയാര്‍ ദോഹയുടെ ആശയങ്ങളിലുള്ളത്. ചാലിയാര്‍ പുഴയുടെ സ്വഭാവികത നില നിര്‍ത്തികൊണ്ട് ചാലിയാറിനെ ഒരു ടൂറിസ്റ്റ് ഹബ് ആക്കി മാറ്റുകയും ചാലിയാറിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുകയും അതിലൂടെ സമീപവാസികളായ കുടുംബങ്ങള്‍ക്ക് ജോലിയും ബിസിനസ് സാധ്യതകളുമാണ് മുന്നില്‍ കാണുന്നത്.

റോപ്പ് വേ, പാരാ ഗ്ലൈഡിങ്, ഫോറസ്റ്റ് ട്രെക്കിങ്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ജല ഗതാഗതം, സൈക്ലിങ് ആന്‍ഡ് വാക്കിങ് ട്രാക്ക്, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, പക്ഷി സങ്കേതങ്ങള്‍, മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, ഹൗസ് ബോട്ടുകള്‍, കയാക്കിങ്, അന്താരാഷ്ട്ര വള്ളംകളി, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ ചാലിയാര്‍ ദോഹ മുന്നില്‍ വെച്ച പദ്ധതി ആശയങ്ങളില്‍ ഉള്‍പ്പെടുന്നു. ചാലിയാറിന്റെ തീരങ്ങളിലുള്ള നിയമസഭാ അംഗങ്ങളുമായും പാര്‍ലിമെന്റ് അംഗങ്ങളുമായും മറ്റു ജനപ്രതിനിധികളുമായും കൂടിയാലോചിച്ച് ബ്രഹത്തായ ഒരു ചാലിയാര്‍ ടൂറിസം പദ്ധതിക്ക് തന്നെ രൂപം നല്‍കുമെന്ന് മന്ത്രി ചര്‍ച്ചയില്‍ പ്രസ്താവിച്ചു. ചാലിയാര്‍ ദോഹ പുറത്തിറക്കിയ പുഴയോരം സുവനീര്‍ അദ്ദേഹത്തിന് സമ്മാനിച്ചു.

Related Articles

Back to top button
error: Content is protected !!